ഹൈദറിന്റെയും ടിപ്പുവിന്റെയും വംശ പുരാണം വംശ പുരാണം എഴുതിയത് : അന്‍സാരി പി ഹംസ ---------------------- പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ദക്ഷിണേന്ത്യയിൽ ഉയർന്ന് വന്ന ശക്തമായ
രാജധാനികളിൽ ഒന്നായ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരികളായിരുന്നു ഹൈദർ അലിയും
(1721-1782) പുത്രൻ ടിപ്പു സുൽത്താനും (1750- 1799). ഹൈദറിന്റെ മരണശേഷം പുത്രൻ ടിപ്പുവിന്റെ
കീഴിൽ ശക്തി പ്രാപിച്ച മൈസൂർ രാജ്യം ഇന്ത്യൻ മണ്ണിലെ മറ്റു രാജസ്ഥാനങളെക്കാൾ വ്യത്യസ്ത
പുലർത്തി ഫാക്ടറി സമുച്ചയങളും , ആയുധ നിർമാണശാലകളും , കച്ചവട സ്ഥാപനങ്ങളും , വിദേശ വ്യാപാര ബന്ധങ്ങളും , തുറമുഖങളും തലയുർത്തി
നിന്ന ടിപ്പുവിന്റെ മൈസൂർ രാജ്യത്തെ ബ്രിട്ടീഷ് ചരിത്രകാരനായ മാർക് വിൽക്സ് ലണ്ടൻ നഗരത്തോടുപമിച്ചു.
ഈ പിതാവും പുത്രനും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നിരന്തര കലഹത്തിലേർപെട്ടു. ഇന്തൃ
ചരിത്രത്തിലെ നാല് ആഗ്ലോ മൈസൂർ യുദ്ധങൾ മുപ്പത്തി അഞ്ച് വർഷങൾക്കുളളിൽ ഇവർക്ക് നടത്തേണ്ടി
വന്നു. തന്റെ രാജ്യം സംരക്ഷിക്കുവാനുളള അവസാന യുദ്ധത്തിൽ 1799ൽ ടിപ്പുവും ശ്രിരംഗ പട്ടണത്ത്
തളർന്ന് വീണു . ഹൈദർ അലിയുടെ പൂർവികർ ----------------------------- ഹൈദറിന്റെ പൂർവികർ മക്കയിലെ ഖുറൈശി വംശചരിൽ പെട്ടവരാണ്. 16 നൂറ്റാണ്ടിന്റെ അവസാന
ദശക…