ادعمنا بالإعجاب

ടിപ്പു സുല്ത്താന്‍ - ബ്രിട്ടീഷ് വേദികളില്‍

അന്‍സാരി പി ഹംസ


കാര്‍ട്ട്ലിഷ് "സ്റ്റോമിംഗ് ഓഫ് സെറിന്‍ഗപട്ടം
 ഓര്‍ ഡത്ത് ഓഫ് ടിപ്പു സായിബിന്‍റെ 
പ്രമോഷന്‍ പോസ്റ്ററില്‍..
ടിപ്പു സുല്‍ത്താന്‍റെ ജീവിത മുഹൂര്‍ത്തങ്ങളെ ആസ്പദമായി വരക്കപെട്ട ചിത്രങ്ങളെ കുറിച്ച് ചില ചിത്രങ്ങള്‍” https://www.facebook.com/groups/416238708555189/permalink/784965305015859/ എന്ന പോസ്റ്റിലൂടെ ചര്‍ച്ച ചെയ്തിരുന്നു. ഇനി അദേഹത്തിന്‍റെ നാടകീയ ജീവിതത്തെ അവലംബിച്ച് ബ്രിട്ടീഷ് തീയറ്ററുകളില്‍ അവതരിക്കപെട്ട ചില നാടകങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.
 ടിപ്പു സായിബ് ഓര്‍ ബ്രിട്ടീഷ് വാലര്‍ ഇന്‍ ഇന്ത്യ
ടിപ്പുവിന്‍റെ ജീവിത കാലഘട്ടത്തില്‍ തന്നെ ലണ്ടനിലെ കോണ്‍വെന്റ് ഗാര്‍ഡനിലെ റോയല്‍ ഓപെറ തീയറ്ററില്‍ 1791 ജൂണ്‍ 1,7 തീയതികളില്‍ അവതരിപ്പിക്കപ്പെട്ട നാടകമാണ് "ടിപ്പു സായിബ് ഓര്‍ ബ്രിട്ടീഷ് വാലര്‍ ഇന്‍ ഇന്ത്യ" . മൂന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധം പൊട്ടി പുറപ്പെട്ട വാര്‍ത്ത ബ്രിട്ടനില്‍ എത്തിയ അവസരത്തിലായിരുന്നു നാടകം അവതരിക്കപെട്ടത്‌. പ്രതിവാധ്യ വിഷയവും മൂന്നാം മൂന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധം തന്നെയായിരുന്നു പക്ഷെ യഥാര്‍ത്ഥ സംഭവവികാസങ്ങളുമായി നാടകത്തിന് യാതൊരു ബന്ധവുമില്ലായിരുന്നു. ഫോളെറ്റ് ( ടിപ്പു സുല്‍ത്താന്‍), ബൈറണ്‍ (ബ്രിട്ടീഷ് കേണല്‍), മിസ്സിസ് ഫ്രാന്‍സിസ് (കേണലിന്റെ ഭാര്യ) എന്നിവര്‍ അരങ്ങില്‍ പ്രത്യക്ഷപെട്ടു. പശ്ചാത്തല സംഗീതമൊരുക്കിയത് ബാനിസ്റ്ററായിരുന്നു.
 ടിപ്പു സുല്‍ത്താന്‍ ഓര്‍ സെയിജ് ഓഫ് ബംഗ്ലൂര്‍
1792 ഏപ്രില്‍ 9ആം തീയതി ലണ്ടനിലെ ആസ്റ്റ്ലിയുടെ റോയല്‍ ആംഫി തീയറ്ററില്‍ അവതരിപ്പിക്കപെട്ട നാടകമാണ് ടിപ്പു സുല്‍ത്താന്‍ ഓര്‍ സെയിജ് ഓഫ് ബാംഗ്ലൂര്‍. ടിപ്പു സുല്‍ത്താനും ബ്രിട്ടിഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുമായുള്ള മൂന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ 1791 ഫെബ്രുവരിയിലും, മാര്‍ച്ചിലുമായി നടന്ന ബാംഗ്ലൂര്‍ യുദ്ധത്തിലെ ടിപ്പുവിന്‍റെ തോല്‍വിയായിരുന്നു പ്രതിപാദ്യ വിഷയം. 1792 ഡിസംബറില്‍ പ്രസിദ്ധികരിക്കപെട്ട മദ്രാസ് കൊറിയറിലൂടെ നാടകത്തിന്‍റെ വാര്‍ത്ത ഇന്ത്യയിലും എത്തപ്പെട്ടു. ടിപ്പു സുല്‍ത്താനായി അഭിനയിച്ച നടന്‍ ടര്‍ക്കിഷ് ശൈലിയില്‍ ഉള്ള വസ്ത്രങ്ങളും, അര്‍മേനിയന്‍ തൊപ്പിയും ധരിച്ചിരുന്നതായും ടിപ്പുവിന്‍റെ പടയാളികള്‍ കടുവയുടെ നിറത്തോട് സമാനമായ വസ്ത്രങ്ങളായിരുന്നു അണിഞ്ഞിരുന്നതെന്നും മദ്രാസ് കൊറിയര്‍ രേഖപെടുത്തുന്നു.
 ടിപ്പു സായിബ്സ് റ്റു സണ്‍സ്
ആസ്റ്റ്ലിയുടെ റോയല്‍ ആംഫി തീയറ്ററില്‍ പ്രദര്‍ശിപ്പിക്കപെട്ട മറ്റൊരു നാടകമായിരുന്നു ടിപ്പു സായിബ്സ് റ്റൂ സണ്‍സ്. ഈ നാടകത്തിന് ആധാരം ടിപ്പുവിന്റെ മൂന്നാം അന്ഗ്ലോ മൈസൂര്‍ ( 1790 - 1792) യുദ്ധത്തിലെ തോല്‍വിയെ തുടര്‍ന്നുണ്ടായ ശ്രീരങ്കപട്ടണം സന്ധിയിലെ വ്യവസ്ഥ പ്രകാരം 330 ലക്ഷം രൂപക്ക് ടിപ്പുവിന്‍റെ പുത്രന്മാരെ അബ്ദുൾ ഖാലിഖ്, മുയിസുദ്ധീന്‍ എന്നിവരെ ആള്‍ ജാമ്യമായി കോണ്‍വാലിസ് പ്രഭുവിന് വിട്ട് നല്‍കുന്നതാണ്. ടിപ്പുവിന്റെയും പുത്രന്‍മാരുടെയും വികാര നിര്‍ഭരമായ വിടവാങ്ങലും, അവരെ ഉപാചാരപൂര്‍വം സ്വീകരിക്കുന്ന കോണ്‍വാലിസിനെയും വേദിയില്‍ അവതരിപ്പിക്കപെട്ടു
 ടിപ്പു സായിബ് ഓര്‍ ദി സ്റ്റോമിംഗ് ഓഫ് 

സെറിന്‍ഗപട്ടം
ഹെന്‍ട്രി സ്റ്റീഫന്‍ കെംബിള്‍ "ടിപ്പു 
സായിബ്  ഓര്‍ ദി സ്റ്റോമിംഗ് ഓഫ്
സെറിന്‍ഗപട്ടണത്തിലെ  " പ്രമോഷന്‍ 
പോസ്റ്ററില്‍ 

1823ലെ "ടിപ്പു സായിബ് ഓര്‍ ദി സ്റ്റോമിംഗ് ഓഫ്
സെറിന്‍ഗപട്ടണത്തിന്റെ പ്ലേബില്‍"
ജെ എച്ച് ആംഹെര്‍സ്ട് എഴുതി ലണ്ടനിലെ റോയല്‍ കൌബെര്‍ഗ് തീയറ്ററില്‍ 1823 ജനുവരിയില്‍ അരങ്ങേറിയ നാടകമായിരുന്നു ടിപ്പു സായിബ് ഓര്‍ ദി സ്റ്റൊര്‍മിങ്ങ്‌ ഓഫ് സെറിന്‍ഗപട്ടം. 1799 മെയ്‌ നാലിലെ ശ്രീരംഗപട്ടണത്തിന്റെയും, ടിപ്പുവിന്റെയും പതനമായിരുന്നു നാടകത്തില്‍ ആവിഷ്ക്കരിച്ചിരുന്നത്. നാടകത്തില്‍ ടിപ്പുവായി പ്രത്യക്ഷപെട്ടത്‌ ഹെന്‍ട്രി സ്റ്റീഫന്‍ കെംബിളായിരുന്നു.

 സ്റ്റോമിംഗ് ഓഫ് സെറിന്‍ഗപട്ടം ഓര്‍ ഡത്ത് 

ഓഫ് ടിപ്പു സായിബ്
"സ്റ്റോമിംഗ് ഓഫ് സെറിന്‍ഗപട്ടം
ഓര്‍ ഡത്ത്
ഓഫ് ടിപ്പു സായിബിന്റെ" പ്ലേബില്‍
കാര്‍ട്ട്ലിഷ് "സ്റ്റോമിംഗ് ഓഫ് സെറിന്‍ഗപട്ടം ഓര്‍
ഡത്ത് ഓഫ് ടിപ്പു സായിബിന്‍റെ പ്രമോഷന്‍ പോസ്റ്ററില്‍


1829ലെ ഈസ്റ്റര്‍ രാത്രിയില്‍ ആസ്റ്റ്ലിയുടെ റോയല്‍ ആംഫി തീയറ്ററില്‍ അരങ്ങേറിയ നാടകമായിരുന്നു സ്റ്റൊര്‍മിങ്ങ്‌ ഓഫ് സെറിന്‍ഗപട്ടം ഓര്‍ ഡത്ത് ഓഫ് ടിപ്പു സായിബ്. ഇതില്‍ ആദ്യ ഭാഗത്തില്‍ ശ്രീരംഗപട്ടണത്തിന്റെ പതനവും, രണ്ടാം പകുതിയില്‍ ടിപ്പുവിന്‍റെ മരണവും ആവിഷ്കരിക്കപ്പെട്ടു. ഇതില്‍ മറ്റ് വേദികളില്‍ അവതരിക്കപെട്ടതിനാക്കള്‍ 37 സീനുകള്‍ കൂട്ടിചേര്‍ത്തിരുന്നു. കാര്‍ട്ട്ലിഷ് എന്ന നടനായിരുന്നു ടിപ്പു സുല്‍ത്താനായി വേദിയില്‍ എത്തിയത്. ടിപ്പുവിന്‍റെ മരണ രംഗത്ത് കാര്‍ട്ട്ലിഷ് നരിയെപോലെ അലറിയിരുന്നു.

مواضيع ذات صلة
malayalam,

إرسال تعليق

0 تعليقات