ادعمنا بالإعجاب

ആംഗ്ലോ മൈസൂർ യുദ്ധങൾ- (1767 -1799)

അന്സാരി പി ഹംസ
-------------------------------

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന മൂന്നു ദശാബ്ദങ്ങളിൽ മൈസൂർ രാജ്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും (പ്രധാനമായും മദ്രാസ് പ്രസിഡൻസി) തമ്മിൽ നടന്ന യുദ്ധ പരമ്പരെയെയാണ് ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിൽ നാലാമത്തെ യുദ്ധം (17981799) ഹൈദർ അലിയുടെയും ടിപ്പു സുൽത്താന്റെയും രാജ ഭരണത്തിനു അന്ത്യം കുറിക്കുകയും, 1799-ൽ ടിപ്പു സുൽത്താൻ ധീരമായ ചെറുത്ത് നില്‍പ്പുകള്‍ക്കൊടുവില്‍ ശ്രീരംഗ പട്ടണത്ത് വച്ച് ബ്രിട്ടിഷുകാരാല്‍ കൊല്ലപ്പെടുകയും ചെയ്തു. ടിപ്പുവിന്റെ പതനശേഷം മൈസൂർ രാജ്യത്തിന്റെ സിംഹഭാഗവും ബ്രിട്ടന്‍റെ കീഴില്‍ ആവുകയും, മറ്റു പ്രദേശങ്ങള്‍ ബ്രിട്ടിഷ് അനുകൂല സഖ്യകക്ഷികളായ കർണാടക നവാബ്, ഹൈദ്രബാദ് നൈസാം, മറാത്തര്‍ എന്നിവര്‍ക്ക് പങ്ക് വച്ച് നല്‍കുകയും, ചെയ്തു. ആദൃമായി ദീര്‍ഘദൂര ഇരുമ്പ് കവിജിത മിസൈലുകള്‍ മൈസൂര്‍ ഉപയോഗിച്ചതും ഈ യുദ്ധ പരമ്പരയിലാണ്.
ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധം ( 1767-1769)
----------------------------------------------- ----------------

1767ൽ മറാത്ത രാജവംശത്തിലെ മാധവ റാവു 1മന്‍ മൈസൂരിനെ ആക്രമിച്ചതിനെ തുടർന്നാണ് ഒന്നാം മൈസൂര്‍ യുദ്ധത്തിനു കളം ഒരുങ്ങുന്നത്. പക്ഷെ ഈ യുദ്ധം രൂക്ഷമാകുന്നതിനു മുന്‍പ് തന്നെ ഹൈദര്‍ അലി 30 ലക്ഷം രൂപ മറാത്തര്‍ക്ക് നല്‍കി ഒരു സമാധാന സന്ധിയിൽ എത്തി ചേര്‍ന്നു. പക്ഷെ 1767ല്‍ തന്നെ ഈസ്റ്റിന്തൃ കംമ്പനിയുടെ കേണൽ സ്മിത്ത്, മറാത്തര്‍ (മാധവ റാവു 1മന്‍ ), ഹൈദ്രബാദ് നൈസാം (അസഫ് ജാ 2മന്‍), കര്‍ണാടക നവാബ് (മുഹമ്മദ് വലി ജാ), എന്നിവര്‍ സഖ്യം ചേര്‍ന്നു മൈസൂരിനെ ആക്രമിക്കുക ഉണ്ടായി. ഇത് രണ്ട് വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന വലിയ ഒരു യുദ്ധത്തിൽ കലാശിക്കുകയുണ്ടായി ഈ യുദ്ധപരമ്പരയാണ് ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്.
ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദർ അലിയും, ടിപ്പുവും മറാഠർ, ഹൈദ്രബാദ് നൈസാം, കർണാടക നവാബ് മുഹമ്മദ് അലി ഖാൻ വലിജ, ബ്രിട്ടീഷുകാർ എന്നിവരുടെ സഖ്യസേനയ്ക്കുമേൽ കനത്ത പരാജയങ്ങൾ ഏൽപ്പിച്ചു. ഈ യുദ്ധത്തിന്റെ ഫലമായി മൈസൂർ രാജ്യം വടക്കോട്ട് വലിയ ഭൂവിഭാഗങ്ങൾ പിടിച്ചടക്കി. കർണാടക നവാബ് മുഹമ്മദ് വലി ജാക്ക് കനത്ത നാശ നഷ്ടങ്ങള്‍ നേരിടേണ്ടിവന്നു. യുദ്ധത്തിന്റെ ഒരു ഘട്ടത്തിൽ ഹൈദ്രബാദ് നൈസാമുമായി ഹൈദര്‍ അലിയുടെ പതിനെട്ടു വയസ്സുകാരന്‍ പുത്രന്‍ (ടിപ്പു സുല്‍ത്താന്‍) നടത്തിയ ചര്‍ച്ചകളുടെ ഭലമായി മൈസൂരും, ഹൈദ്രാബാദും വൈര്യം മറന്നു ഒരുമിച്ചെങ്കിലും 1768ൽ നൈസാം കൂറുമാറി ബ്രിട്ടനോടപ്പം ചേർന്നു. ചെങ്ങനം, തിരുവണ്ണമല, ആമ്പൂര്‍, ഒസുകോട്ട എന്നിവിടങ്ങളിലെ രൂക്ഷമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ അന്തിമ വിജയം മൈസൂരിന്റെ ഭാഗത്തായിരുന്നു. 1769ൽ ഈസ്റ്റ് ഇന്തൃ കമ്പനിയും ഹൈദര്‍ അലിയും ഒപ്പുവച്ച മദ്രാസ് സന്ധിയെ തുടര്‍ന്ന് യുദ്ധവിരാമമായി.

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം(1780-1784)
----------------------------------------------------------------

1778ല്‍ യൂറോപ്പില്‍ ഫ്രാന്‍സും, ബ്രിട്ടനും തമ്മില്‍ തുടങ്ങി വച്ച യുദ്ധം 1779 ഓടെ ഇന്ത്യയിലും പ്രതിഭലിച്ചു ഇതിനെ തുടര്‍ന്ന് ഫ്രാൻസിന്‍റെ അധീനതയിലുള്ള പോണ്ടിച്ചേരി, മാഹി മുതലായ പ്രദേശങ്ങളില്‍ ഈസ്റ്റ് ഇന്തൃ കമ്പനി കൈവച്ചു. മാഹി ഹൈദറിന്റെ തന്ത്രപ്രധാന മേഖലഖളില്‍ ഒന്നായിരുന്നു. മാഹിയില്‍ നിന്നായിരുന്നു ഹൈദര്‍ ഫ്രാന്‍സിന്റെ ആയുധങ്ങള്‍ സ്വീകരിച്ചിരുന്നത്. അത് കൂടാതെ മാഹി കമ്പനി കൈവശപ്പെടുത്തിയാല്‍ തന്‍റെ മലബാര്‍ പ്രവിശ്യക്ക് ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ ഹൈദര്‍ ഫ്രാൻസിന്റെയും ,ഡച്ചുകാരോടെയും സഹായത്തോടെ കമ്പനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പോര്‍ട്ട്‌ നോവ, പോള്ളിലൂര്‍, ശോളിന്ഗൂര്‍ എന്നിവിടങ്ങളില്‍ അയര്‍ കൂട്ടിനു മുന്നില്‍ ഹൈദര്‍ പരാജയം രുചിച്ചു. യുദ്ധമാരംഭിച്ച ഖട്ടം തന്നെ മലബാര്‍ രാജാക്കന്മാരും കമ്പനിയും സഖ്യത്തില്‍ ഏര്‍പ്പെട്ടു മൈസൂരിനെതിരെ തിരിഞ്ഞു. ഇതിനെ തുടര്‍ന്ന് സര്‍ദാര്‍ ഖാന്‍ തലശ്ശേരി ഫാക്ടര്‍ കീഴടക്കി മയ്യഴി, കുറച്ചി, ധര്‍മടം എന്നിവിടങ്ങളില്‍ മൈസൂര്‍ ആധിപത്യം സ്ഥാപിച്ചു. 1782 മെയ്‌ 7ന് തിരുവങ്ങാട്ട് സൈനിക കേന്ദ്രമാക്കി മേജര്‍ ആബിങ്ങ്ടന്‍ സര്‍ദാര്‍ ഖാനെ നേരിടുകയും, മയ്യഴിയില്‍ വച്ചു സര്‍ദാര്‍ ഖാനെ കീഴ്പ്പെടുത്തുകയും ചെയ്തു, ടിപ്പുവിന്റെ അമ്മാവന്‍ മക്ദൂം അലി തിരൂരങ്ങാടിയില്‍ വച്ചു കൊല്ലപ്പെടുകയും പാലക്കാട് ഒഴികെ എല്ലാ കോട്ടകളും കമ്പനി കൈവശപ്പെടുത്തുകയും ചെയ്തു. ഈ അവസരത്തില്‍ ടിപ്പു കമ്പനിയെ നേരിടാന്‍ ഫ്രെഞ്ച് കമാന്‍ഡര്‍ ലാലിയോടൊപ്പം എത്തിച്ചേര്‍ന്നു. പൊന്നാനി പുഴയുടെ തീരത്ത് വച്ചു ടിപ്പു ഹൈദര്‍ മരണപ്പെട്ടതറിഞ്ഞു ( 1782) മൈസൂരിന് തിരിക്കുകയും പൂര്ണമായ യുദ്ധ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ടിപ്പുസുൽത്താൻ ഒരു ശക്തനും ധീരനുമായ സൈനിക നേതാവായി ഉയർന്നുവരുന്നതിനു വേദിയായ യുദ്ധമായിരുന്നു ഇത്. 1782 ഏപ്രിലില്ജനറല്മാത്യൂസ്കാനറ ക്രിസ്ത്യന്സിന്റെയും, അയാസ് ഖാന്റെയും സഹായത്തോടെ ബധനൂര്‍ കോട്ട കീഴടക്കിയെങ്കിലും വൈകാതെ ടിപ്പു ബധനൂര്‍ തിരികെ പിടിച്ചു. മംഗലാപുരത്തെ ബന്ധര്‍ കോട്ട ടിപ്പുവും, ഫ്രാന്‍സും കീഴടക്കുന്നതിനിടയില്‍ യുറോപ്പില്‍ ബ്രിട്ടനും, ഫ്രാന്‍സും സമാധാന സന്ധി ഒപ്പിട്ടതിനാല്‍ 1783ല്കൊസ്സിഞ്ഞിയുടെ നേത്രത്വതിലുള്ള ഫ്രാന്സ് സൈന്യം യുദ്ധത്തില്പിന്മാറുകയും ടിപ്പു അവര്ക്ക് സുരക്ഷിത പാത ഒരുക്കുകയും ചെയ്തു. പിന്നീട് മൈസൂർ ഭടന്മാർ കിഴക്കുനിന്നുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ തോൽപ്പിച്ചു, വടക്കുനിന്നുള്ള മറാത്ത-ഹൈദ്രബാദ് ആക്രമണത്തെ തുരത്തി, തെക്കുള്ള ഭൂഭാഗങ്ങൾ പിടിച്ചടക്കി. കർണാടക തലസ്ഥാനമായിരുന്ന ആര്‍ക്കോട്ട് പിടിച്ചടക്കി. ഈ യുദ്ധമൂലം സൗത്ത് ഇന്തൃയിലെ ഈസ്റ്റ് ഇന്തൃൻ കംമ്പനിയുടെ സൃദീനം നഷ്ടപെട്ടു. പോള്ളിലൂര്‍ യുദ്ധത്തിൽ ആദൃമായി മൈസൂർ സൈനൃം റോക്കറ്റ് ആക്രമണം നടത്തി. രണ്ട് കിലോമീറ്ററോളം സഞ്ചരിക്കാനുളള കഴിവ് ഈ അയേണ്‍ റോക്കറ്റിനുണ്ടായിരുന്നു. മൈസൂരിയൻ റോക്കറ്റിന്റെ പരിഷ്ക്രത രൂപമായിരുന്നു നെപ്പോളിയന് എതിരെയുളള യുദ്ധങ്ങളില്‍ ബ്രിട്ടൻ പ്രയോഗിച്ചത്. 1784 ടിപ്പുവുമായി ഈസ്റ്റിന്തൃ കമ്പനി മംഗലാപുരം സന്ധി ഒപ്പിടുകയും യുദ്ധമാവസനിപ്പിക്കുകയും ചെയ്തു. ഒരു ഇന്തൃൻ ഭരണാധികാരിയുടെ വൃവസ്ഥകൾ പൂർണ്ണമായും അംഗികരിക്കേണ്ടി വന്ന ഒരു കരാർ കൂടി ആയിരുന്നു ഇത്.
മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം (1789- 1792)
----------------------------------------------- -----------------

മൈസൂരിന്റെ സാമന്തനായിരുന്ന കൊച്ചിയുടെ കീഴിൽ ഉണ്ടായിരുന്ന ഡച്ചു കോട്ടയായ കൊടുങ്ങല്ലൂർ, പളളിപുറം എന്നി രണ്ട് കോട്ടകള്‍ വിലക്കെടുക്കുവാന്‍ തിരുവതംകൂര്‍ ആലോചന തുടങ്ങി. മൈസൂരിനും ഈ കോട്ടകളില്‍ ഒരു കണ്ണുണ്ടായിരുന്നു ഈ അവസരത്തില്‍ മൈസൂരിനിറെ ചേറ്റുവ ഗവര്‍ണര്‍ വഴി ഡച്ച് പാളയത്തിലെ അധികാരി ആന്‍ഗിള്‍ ബ്ലീക്കിനു ഒരു സന്ദേശം ലഭിക്കുകയുണ്ടായി ടിപ്പു ഡച്ച്‌ കേന്ദ്രം ആക്രമിക്കാനുള്ള തയാറെടുപ്പിലാണെന്ന്. ഇതറിഞ്ഞ ബ്ലീക്ക് 1789 ജൂലൈലില്തിരുവതാംകൂറിന് കോട്ട വിറ്റ് ഒഴിവാക്കി. കൊച്ചിയുമായുളള ഡച്ച് കരാറനുസരിച്ച് ഈ കോട്ടകളുടെ കൈമാറ്റവും മറ്റും കൊച്ചി രാജാവിന്റെ അനുവാധത്തോട് കൂടിയെ നടത്താവു എന്നതായിരുന്നു. ഈ കോട്ടകൾ ഇംഗ്ലീഷ് അനുകൂല സഖ്യകക്ഷികൾ സ്വന്തമാക്കിയത്. ടിപ്പുവിന്റെ മലബാർ പ്രദേശത്തിന് ഭീക്ഷണി ആകുമെന്ന് മനസ്സിലാക്കിയ ടിപ്പു തിരുവതാംകൂറിന് തിരിച്ചു. ഇതറിഞ്ഞ തിരുവതാംകൂര്‍ രാജാവ് കമ്പനിയുടെ സഹായം തേടി മദ്രാസ് ഗവര്‍ണര്‍ ഹോളണ്ട്, ജനറല്‍ കോണ്‍വാലീസ് തുടങ്ങിയവര്‍ തിരുവതാംകൂറിനോട് കരാര്‍ മരവിപ്പിച്ചു പഴയസ്ഥിതിയില്‍ തുടരാന്‍ ആവിശ്യപ്പെടുകയും ചെയ്തു. ഈ അവസരത്തില്‍ ടിപ്പു കൊടുങ്ങല്ലൂർ, പളളിപുറം എന്നി കോട്ടകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ കാലയളവില്‍ ബ്രിട്ടന് അമേരിക്കന്‍ കോളനികള്‍ നഷ്ട്ടമാവുകയും, ഇന്ത്യയെ കോളനിവല്‍ക്കിരിക്കുക എന്ന ഒരു നയം അവരില്‍ ഉടലെടുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മംഗലാപുരം സന്ധിയിലെ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി ഇന്ത്യന്‍ മണ്ണിലെ ഏക എതിരാളിയായ ടിപ്പുവിനെ തിരുവതാംകൂര്‍ ആക്രമണം എന്ന പേരില്‍ ഹൈദ്രബാദ്‌, മറാത്തര്‍ എന്നിവരുടെ സഹായത്തോടെ കോണ്‍വാലിസ് നാലു ഭാഗത്തുനിന്നും ആക്രമിച്ചു. മലബാറിലെ നാട്ടുരാജാക്കന്മാർ ഒന്നിച്ച് മൈസൂരിനെ തെക്കുനിന്നും ആക്രമിച്ചു, മറാഠർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ആക്രമിച്ചു, ബ്രിട്ടീഷുകാരും , നൈസാമും കിഴക്കുനിന്നും ആക്രമിച്ചു.കോണ്‍വാലീസ് ബാംഗ്ലൂർ പിടിച്ചടെക്കുകയും, ജെനറല്‍ മേടോസ് കരൂര്‍ കോട്ടയും, മേജര്‍ ആബര്‍ ക്രോമ്പി മലബാര്‍ പിടിച്ചെടുക്കുകയും, മറാത്തര്‍ ഷിമോഗ പിടിച്ചെടുക്കുകയും ചെയ്തു . ടിപ്പുവിന്റെ പകുതിയിലേറെ പ്രെദേശങൾ ശ്ത്രുക്കൾ കീഴടക്കുകയും ചെയ്തു. ആദ്യം പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും മൈസൂർ രാജ്യം ഈ ആക്രമണങ്ങളെ തുരത്തി. ടിപ്പുവിന്റെ പുത്രന്‍ "ഹൈദര്‍ സാഹിബ്‌" നൈസാമില്‍ നിന്നു ഗുറംകൊണ്ട മോജിപ്പിച്ചു. 1792 മാര്‍ച്ചു 17നു സുല്‍ത്താനും ബ്രിട്ടനുമായി ശ്രീരംഗപട്ടണം സന്ധി ഒപ്പിടുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. സന്ധിയെ തുടര്‍ന്ന് മലബാര്‍ ഉള്‍പ്പടെ വളരെയേറെ പ്രദേശങ്ങള്‍ സുല്‍ത്താനു നഷ്ട്ടമാകുകയും, ബ്രിട്ടിഷ് തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. സന്ധിയില്‍ ആവിശ്യപെട്ട 330 ലക്ഷം രൂപ അടച്ചു തീര്‍ക്കുന്നത് വരെ ടിപ്പുവിന്റെ പുത്രന്മാരായ അബ്ദുള്‍ ഖാലിഖ്, മുഇസുദ്ധിന്‍ എന്നിവരെ ജാമ്യക്കരായി കമ്പനിക്ക് വിട്ട് നല്‍കുകയും ചെയ്തു.
നാലാം ആംഗ്ലോ-മൈസൂർ യുദ്ധം 1798 - 1799
---------------------------------------------- --------------

മൈസൂർ സാമ്രാജ്യത്തിന്റെ പതനത്തിനു സാക്ഷ്യം വഹിച്ച യുദ്ധമായിരുന്നു ഇത്.യുദ്ധത്തിനു കാരണമായ സംഭവം ബ്രിട്ടനെതിരെ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടൂമായി സഖ്യം രൂപികരിച്ചതായിരുന്നു. മൈസൂർ വീണ്ടും നാലു വശത്തുനിന്നും വെല്ലസിയുടെ നെത്ര്വത്തില്‍ ആക്രമിക്കപ്പെട്ടു. മൈസൂറിന് ഫ്രാൻസിനറെ സഹായം ലഭിച്ചിരുന്നു. ടിപ്പുവിന്റെ സൈന്യത്തിന്റെ നാലിരട്ടി സൈനികർ എതിർ ചേരിയിൽ ഉണ്ടായിരുന്നു. ടിപ്പുവിന് 35,000 ഭടന്മാർ ഉണ്ടായിരുന്നപ്പോൾ ബ്രിട്ടീഷുകാർക്കു മാത്രം 60,000 ഭടന്മാർ ഉണ്ടായിരുന്നു. ഹൈദ്രബാദ് നിസാമും മറാഠരും വടക്കുനിന്നും ആക്രമിച്ചു. ടിപ്പു പരാജയം മുൻപിൽ കണ്ടിട്ടും അവസാനം വരെ പോരാടാൻ തീരുമാനിച്ചു. സഖ്യകക്ഷികളുടെ 150,000 ഭടന്മാർക്ക് ആഴ്ച്ചകളോളം പോരാടിയിട്ടും ടിപ്പുവിന്റെ സൈന്യത്തെ പരാജയപ്പെടുത്താനായില്ല. ഇതിൽ പിന്നെ ബ്രിട്ടീഷുകാർ ടിപ്പുവിന്റെ ഏറ്റവും വിശ്വസ്തരായ രണ്ടു മന്ത്രിമാരെ - മിർ സാദിക്കിനെയും ദിവാൻ പുർനയ്യയെയും കൂറുമാറ്റാൻ ശ്രമിച്ചു. ടിപ്പുവിനെ ചതിക്കാൻ മിർ സാദിക്കിനെയും പൂർണ്ണയ്യയെയും പ്രേരിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു. മിർ സാദിക്കിന്റെ ചതിയെത്തുടർന്ന് ബ്രിട്ടീഷുകാർ 1799 വെല്ലസ്ലി പ്രഭുവിന്റെ നേത്രതൃത്തിൽ ശ്രീരംഗപട്ടണം കോട്ടയിൽ ആക്രമിച്ചു കയറി. ശ്രീരംഗപട്ടണം കോട്ടയിൽ ശത്രുക്കൽ എത്തി ചേർന്നപ്പോൾ രഹസൃ വഴിയിലൂടെ രക്ഷപെടാൻ ഫ്രാൻസ് പട്ടാള മേധാവി ചാപ്പയൂസ് ഉപദേശിച്ചിരുന്നു പക്ഷെ ടിപ്പു ഇത് ചെവി കൊണ്ടില്ല എന്ന് ഫ്രാന്‍സിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ടിപ്പുവിന്റെ അന്ത്യ നിമിഷത്തെ കുറിച്ചു വിവിധ കോണുകളില്‍ നിന്ന് നമുക്ക് ലഭിക്കുന്ന വിവരണം ഇങ്ങനെയാണ് 1799 മെയ് 4ന് സുൽത്താൻ ഉച്ച ഭക്ഷണത്തിനിരുന്നപ്പോളാണ് അവസാനം ആക്രമണം ഉണ്ടായത് ഭക്ഷണം പൂർത്തിയാക്കാതെ സുൽത്താൻ അംഗരക്ഷകരോടൊപ്പം ആക്രമണത്തിന് മുതിർന്നു. ബയർഡിന്റെ വമ്പിച്ച സൈന്യം സൈന്യം കോട്ടക്കകത്ത് കടന്ന് കീഴടങ്ങിയവരെ വരെ വെടിവച്ച് മുന്നേറി ടിപ്പു അംഗരക്ഷകരോടൊപ്പം മുന്നേറിയപ്പോൾ വാട്ടർ ഗേറ്റിന്റെ സമീപത്ത് നിന്ന് മുന്നോട്ടു പോകാനായില്ല. ഈ സമയം ടിപ്പുവിന്റെ രണ്ട് മാറിന് വെട്ടി വീഴ്ത്തി, കയറിയ കുതിരയെ ബ്രിട്ടീഷുകാർ വെടിവച്ചു വീഴ്ത്തി രാജഖാൻ എന്ന അനുയായി ടിപ്പുവിനോട് അവിടെ നിന്ന് രക്ഷപെടാൻ പേര് പറഞ്ഞ് വിളിച്ചപ്പോൾ അതിന് കൂട്ടാക്കിയില്ല ഈ സമയം ഒരു യൂറോപ്യൻ സിപ്പായി അരപ്പട്ടയിൽ കൈവച്ചപ്പോൾ അയാളുടെ മുട്ടിന് വെട്ടി വീഴ്ത്തി മറ്റൊരു സിപ്പായി പിന്നിൽ നിന്ന് വെടിവച്ചു ആ മുറിവ് വലത് ചെവിയുടെ മുഗൾ ഭാകത്ത് കൂടി തുളഞ്ഞ് കവിളിലും എത്തിയിരുന്നു”. ഈ യുദ്ധങ്ങളില്‍ ടിപ്പുവിന് ലഭിച്ച ഏക സഹായം കര്‍ണാടക നവാബ് ഉംദത്തുല്‍ ഉംറയില്‍ നിന്നും, കേരള സിംഹം പഴശ്ശിരാജയില്‍ നിന്നുമായിരുന്നു. ടിപ്പുവിന്റെ പതനത്തോടെ മൈസൂർ രാജ്യത്തിന്റെ ഭൂരിഭാഗം ഭൂമിയും ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.. ബാക്കി ഹൈദ്രബാദ് നിസാമിനും മറാഠർക്കും നൽകി. ഒരു ചെറിയ ഭാഗം വൊഡയാർ രാജകുടുംബത്തിലെ അഞ്ചു വയസ്സുകാരനായ രാജാവ്‌ ക്രിഷ്ണ രാജാ വോടയര്‍ക്കു നല്‍കി, കമ്പനിയുടെ സഖ്യം സ്വീകരിച്ചുകൊണ്ട് രാജാവിന്‌ വേണ്ടി റാണി ലക്ഷ്മി അമ്മണ്ണിയും, അമ്മായി ധെവജ അമ്മണ്ണിയും കരാരിലൊപ്പിട്ടു, പൂര്‍ണയ്യ രാജാവിന്റെ ദിവാനായി മാറുകയും, മിർ സാദിക്ക് സ്വന്തം സൈനികരുടെ തന്നെ കൊല കത്തിക്കിരയായി . 1947- മൈസൂർ രാജ്യം ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കുന്നതു വരെ വഡയാർ രാജവംശം ബ്രിട്ടന്റെ അടിമയായി ഒരു സൈനികനെ വരെ നിയമിക്കാന്അവകാശമില്ലാതെ മൈസൂർ രാജ്യം ഭരിച്ചു.
കടപ്പാട്

مواضيع ذات صلة
malayalam,

إرسال تعليق

0 تعليقات