ടിപ്പു സുല്ത്താന്‍ - ബ്രിട്ടീഷ് വേദികളില്‍

ടിപ്പു സുല്ത്താന്‍ - ബ്രിട്ടീഷ് വേദികളില്‍
അന്‍സാരി പി ഹംസ ടിപ്പു സുല്‍ത്താന്‍റെ ജീവിത മുഹൂര്‍ത്തങ്ങളെ ആസ്പദമായി വരക്കപെട്ട ചിത്രങ്ങളെ കുറിച്ച് “ ചില ചിത്രങ്ങള്‍ ”  https://www.facebook.com/groups/416238708555189/permalink/784965305015859/ എന്ന പോസ്റ്റിലൂടെ ചര്‍ച്ച ചെയ്തിരുന്നു. ഇനി അദേഹത്തിന്‍റെ നാടകീയ ജീവിതത്തെ അവലംബിച്ച് ബ്രിട്ടീഷ് തീയറ്ററുകളില്‍ അവതരിക്കപെട്ട ചില നാടകങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം. ടിപ്പു സായിബ് ഓര്‍ ബ്രിട്ടീഷ് വാലര്‍ ഇന്‍ ഇന്ത്യ ടിപ്പുവിന്‍റെ ജീവിത കാലഘട്ടത്തില്‍ തന്നെ ലണ്ടനിലെ കോണ്‍വെന്റ് ഗാര്‍ഡനിലെ റോയല്‍ ഓപെറ തീയറ്ററില്‍ 1791 ജൂണ്‍ 1,7 തീയതികളില്‍ അവതരിപ്പിക്കപ്പെട്ട നാടകമാണ് "ടിപ്പു സായിബ് ഓര്‍ ബ്രിട്ടീഷ് വാലര്‍ ഇന്‍ ഇന്ത്യ" . മൂന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധം പൊട്ടി പുറപ്പെട്ട വാര്‍ത്ത ബ്രിട്ടനില്‍ എത്തിയ അവസരത്തിലായിരുന്നു നാടകം അവതരിക്കപെട്ടത്‌. പ്രതിവാധ്യ വിഷയവും മൂന്നാം മൂന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധം തന്നെയായിരുന്നു പക്ഷെ യഥാര്‍ത്ഥ സംഭവവികാസങ്ങളുമായി നാടകത്തിന് യാതൊരു ബന്ധവുമില്ലായിരുന്നു. ഫോളെറ്റ് ( ടിപ്പു സുല്‍ത്താന്‍) , ബൈറണ്‍ (ബ്രിട്ടീഷ് കേണല്‍) , മിസ്സിസ് ഫ്രാന്‍സിസ് (കേണലിന്റെ ഭാര്യ) എന്നിവര്‍ …