ആംഗ്ലോ മൈസൂർ യുദ്ധങൾ- (1767 -1799)

ആംഗ്ലോ മൈസൂർ യുദ്ധങൾ- (1767 -1799)
അന്സാരി പി ഹംസ ------------------------------- പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന മൂന്നു ദശാബ്ദങ്ങളിൽ മൈസൂർ രാജ്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും (പ്രധാനമായും മദ്രാസ് പ്രസിഡൻസി) തമ്മിൽ നടന്ന യുദ്ധ പരമ്പരെയെയാണ് ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിൽ നാലാമത്തെ യുദ്ധം (1798 – 1799) ഹൈദർ അലിയുടെയും ടിപ്പു സുൽത്താന്റെയും രാജ ഭരണത്തിനു അന്ത്യം കുറിക്കുകയും , 1799-ൽ ടിപ്പു സുൽത്താൻ ധീരമായ ചെറുത്ത് നില്‍പ്പുകള്‍ക്കൊടുവില്‍ ശ്രീരംഗ പട്ടണത്ത് വച്ച് ബ്രിട്ടിഷുകാരാല്‍ കൊല്ലപ്പെടുകയും ചെയ്തു. ടിപ്പുവിന്റെ പതനശേഷം മൈസൂർ രാജ്യത്തിന്റെ സിംഹഭാഗവും ബ്രിട്ടന്‍റെ കീഴില്‍ ആവുകയും , മറ്റു പ്രദേശങ്ങള്‍ ബ്രിട്ടിഷ് അനുകൂല സഖ്യകക്ഷികളായ കർണാടക നവാബ് , ഹൈദ്രബാദ് നൈസാം , മറാത്തര്‍ എന്നിവര്‍ക്ക് പങ്ക് വച്ച് നല്‍കുകയും , ചെയ്തു. ആദൃമായി ദീര്‍ഘദൂര ഇരുമ്പ് കവിജിത മിസൈലുകള്‍ മൈസൂര്‍ ഉപയോഗിച്ചതും ഈ യുദ്ധ പരമ്പരയിലാണ്. ഒന്നാം ആംഗ്ലോ - മൈസൂർ യുദ്ധം ( 1767-1769) ----------------------------------------------- ---------------- 1767 ൽ മറാത്ത രാജവംശത്തിലെ മാധവ റാവു 1മന്‍ മൈസൂരിനെ ആക്രമിച്ചതിനെ തുടർന്നാണ് ഒന്നാം മൈസൂ…